സാമൂഹിക അകലം പാലിക്കാതെ ധർണ; കൊച്ചിയിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

സാമൂഹിക അകലം പാലിക്കാതെ ധർണ; കൊച്ചിയിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് കൊച്ചിയിൽ യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസ്. ബെന്നി ബഹന്നാൻ എംപി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കൊച്ചിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധർണയിൽ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തുവെന്ന് കാണിച്ചാണ് കേസ്. ടി ജെ വിനോദ്, അനൂപ് ജേക്കബ്, അൻവർ സാദത്ത് എന്നീ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 50ലധികം പേരാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്.

Share this story