മദ്യപാനത്തിനിടെ തർക്കം: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെ തർക്കം: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ശിഹാബുദ്ദീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹ്‌സനും കുത്തേറ്റിട്ടുണ്ട്. ഇയാളെ പരുക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവർക്കൊപ്പമുണ്ടായിരുന്ന സൂഫിയാൻ, രാഹുൽ എന്നിവരാണ് പ്രതികൾ. വെള്ളിയാമ്പുറം സ്വദേശികളായ ഇവർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌

Share this story