മഹാരാഷ്ട്രക്ക് തുണയാകാൻ കേരളം; ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘം മുംബൈയിലേക്ക്

മഹാരാഷ്ട്രക്ക് തുണയാകാൻ കേരളം; ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘം മുംബൈയിലേക്ക്

മഹാരാഷ്ട്രയുടെ അഭ്യർഥന മാനിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘം ഉടൻ മുംബൈയിലെത്തും. തിങ്കളാഴ്ച മുതൽ പല സംഘങ്ങളായാണ് ആരോഗ്യ പ്രവർത്തകർ മുംബൈയിലേക്ക് തിരിക്കുക.

മുംബൈയിലേക്ക് 100 നഴ്‌സുമാരെയും 50 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ആവശ്യപ്പെട്ട് മഹാരാഷ്ട്ര കേരളത്തിന് കത്തെഴുതുകയായിരുന്നു. എന്നാൽ കേരളത്തിലെ രോഗവ്യാപന തോത് കൂടിയ സാഹചര്യത്തിൽ സർക്കാർ മേഖലയിലെ ഡോക്ടർമാരെ അയക്കാൻ നിർവാഹമില്ലെന്ന് കേരളം നിലപാട് എടുത്തു. തുടർന്ന് സ്വകാര്യ മേഖലയിൽ നിന്ന് അമ്പതിലേറെ ഡോക്ടർമാരും നഴ്‌സുമാരും ദൗത്യമേറ്റെടുത്ത് വരികയായിരുന്നു

ആരോഗ്യമേഖലയിലെ വിവിധ സംഘടനകളാണ് ഇവരെ ഏകോപിപ്പിച്ച് ദൗത്യം ഏറ്റെടുക്കുന്നത്. യാത്രക്ക് മുമ്പായി സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷ് കുമാറും സഹപ്രവർത്തകൻ ഡോക്ടർ സജീഷ് ഗോപാലനും ഇന്നലെ മുംബൈയിലെത്തി.

Share this story