കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം; കലക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം; കലക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോട്ടയം ജില്ലയിൽ നഴ്‌സുമാർക്കായി നടത്തിയ അഭിമുഖം നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലാ ഭരണകൂടം അറിയാതെയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിനുള്ള സമയം പുനക്രമീകരിച്ച് നൽകുമെന്ന് കലക്ടർ അറിയിച്ചു

നൂറുകണക്കിന് ഉദ്യോഗാർഥികളാണ് സാമൂഹിക അകലമൊന്നും പാലിക്കാതെ കോട്ടയം ജില്ലാ ആശുപത്രിയിൽ അഭിമുഖത്തിനായി തടിച്ചു കൂടിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രി കൂടിയാണ് ജില്ലാ ആശുപത്രി. നിലവിൽ ഇവിടെ രോഗികളൊന്നുമില്ലെന്നതാണ് ആശ്വാസം നൽകുന്നത്.

റോഡിലേക്ക് വരെ ക്യൂ നീണ്ടതോടെ ആശുപത്രിക്ക് ഉള്ളിലേക്ക് ആംബുലൻസുകൾക്ക് പോലും കടക്കാനാകാത്ത സ്ഥിതി വന്നിരുന്നു. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് പോലീസ് ശ്രമിച്ചത്. ഒരു മാസത്തെ 21 താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്.

എന്നാൽ ഇത്രയധികം പേർ വരുമെന്ന് കരുതിയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് പറയുന്നു. അഭിമുഖം നിർത്തിവെക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Share this story