വിശ്രമമില്ലാതെ മറ്റൊരു ചീഫ് സെക്രട്ടറിക്കും ഇങ്ങനെ പ്രവർത്തിക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

വിശ്രമമില്ലാതെ മറ്റൊരു ചീഫ് സെക്രട്ടറിക്കും ഇങ്ങനെ പ്രവർത്തിക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ടോം ജോസിന് യാത്രയപ്പ് നൽകി. വിശ്രമരഹിതമായി മറ്റൊരു ചീഫ് സെക്രട്ടറിക്കും കേരളത്തിൽ പ്രവർത്തിക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീഫ് സെക്രട്ടറിയായിരുന്ന കഴിഞ്ഞ 23 മാസവും പ്രക്ഷുബ്ധമായിരുന്നു

പ്രളയം, നിപ, ശബരിമല വിധിയെ തുടർന്നുണ്ടായ പ്രതിസന്ധി, ഇപ്പോൾ കൊവിഡ്. കേവലമൊരു ഉദ്യോഗസ്ഥ പ്രമുഖനായി മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നില്ല ടോം ജോസ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഭരണ നേതൃത്വത്തിന്റെ മനസ്സ് മനസ്സിലാക്കി പ്രവർത്തിച്ചു. സിവിൽ സർവീസിലുള്ളവർക്ക് ഇത് മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ് മേത്തയാണ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി.

Share this story