കാബൂളിൽ ഐഎസ് ബോംബാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

കാബൂളിൽ ഐഎസ് ബോംബാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ബോംബാക്രമണം. സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ടെലിവിഷൻ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഒരു മാധ്യമപ്രവർത്തകനും വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു

ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഐഎസ് രംഗത്തുവന്നിട്ടുണ്ട്. ആക്രമണത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഒരു വർഷത്തിനിടെ കാബൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Share this story