കാലവർഷം നാളെയെത്തും; ദേശീയ ദുരന്തപ്രതികരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്

കാലവർഷം നാളെയെത്തും; ദേശീയ ദുരന്തപ്രതികരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്

കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് തന്നെ എത്തും. കേരളാ-ലക്ഷദ്വീപ് തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. രണ്ട് ദിവസത്തിനകം ന്യൂനമർദം ശക്തിപ്രാപിക്കും. പതിവിലും കൂടുതൽ മഴ ഇത്തവണ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്തപ്രതികരണ സേനയുടെ നാല് സംഘങ്ങൾ നാളെ കേരളത്തിലെത്തും

കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കനത്ത ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കാലവർഷ-തുലാവർഷ മുന്നൊരുക്ക യോഗത്തിന്റെ തീരുമാനം അനുസരിച്ച് കേരളത്തിൽ ദേശീയ ദുരന്തപ്രതികരണ സേനയുടെ പത്ത് സംഘങ്ങളെ നിയോഗിക്കണമെന്നായിരുന്നു കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്

നിലവിൽ തൃശ്ശൂരിലുള്ള ഒരു ടീമിന് പുറമെയാണ് നാല് ടീമുകൾ കൂടി എത്തുന്നത്. ഒരു ടീമിൽ ശരാശരി 48 അംഗങ്ങളുണ്ടാകും. വയനാട്, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് ആദ്യ സംഘമെത്തുക.

Share this story