അറബിക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അറബിക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീവ്രന്യൂനമർദമാകാൻ സാധ്യതയുള്ള ഇതിന്റെ സ്വാധീനത്താൽ കാലവർഷം കേരളത്തിൽ തിങ്കളാഴ്ച തന്നെ എത്തിയേക്കും. ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകാൻ പാടുള്ളതല്ല

Share this story