മദ്യപാനത്തിനിടെ വാക്കു തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

മദ്യപാനത്തിനിടെ വാക്കു തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയിൽ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതിയെന്നയാളാണ് കൊലപാതകം നടത്തിയത്. സതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്

കട്ടച്ചിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ശ്യാം ഓട്ടോ റിക്ഷ ഡ്രൈവറാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്ന് അയൽവാസികൾ പറയുന്നു.

കൊലപാതകം നടന്ന വിവരം സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടുകാരെ അഖറിയിച്ചത്. വീട്ടുടമ ഉൾപ്പെടെ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share this story