പുതിയ അപ്‌ഡേറ്റുമായി ബെവ് ക്യൂ; അഞ്ച് കിലോമീറ്ററിനുള്ളിലുള്ള ഷോപ്പിൽ നിന്നും മദ്യം ലഭിക്കും

പുതിയ അപ്‌ഡേറ്റുമായി ബെവ് ക്യൂ; അഞ്ച് കിലോമീറ്ററിനുള്ളിലുള്ള ഷോപ്പിൽ നിന്നും മദ്യം ലഭിക്കും

പുതിയ അപ്‌ഡേഷനുകൾ വരുത്തി ബെവ് ക്യൂ ആപ്പ്. ബുക്കിംഗ് ദൂരപരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 കിലോമീറ്റർ പരിധിയിലുള്ള ഷോപ്പുകളിൽ നിന്ന് ടോക്കൺ നൽകും. ടോക്കൺ കഴിഞ്ഞാൽ 10 കിലോമീറ്റർ ചുറ്റളവിൽ നൽകും.

നേരത്തെ മദ്യം ബുക്ക് ചെയ്യുന്നയാൾ നൽകുന്ന പിൻകോഡിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യശാലയിലേക്കാണ് ടോക്കൺ നൽകിയിരുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായതിനെ തുടർന്നാണ് പുതിയ അപ്‌ഡേഷൻ വരുത്തിയിരിക്കുന്നത്.

തീയതിയും മദ്യശാലകളും ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പിൽ വേണമെന്ന് കെ എസ് ബി സി ആവശ്യപ്പെട്ടിരുന്നു. ഇതൊരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്ന് മുതലാണ് ഈ സൗകര്യം ഏർപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരമാനം ബെവ്‌കോയുടേതാണ്.

Share this story