കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിൽ

കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിൽ

വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിൽ. ആഫ്രിക്കയിൽ നിന്ന് ഇന്നലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ദമ്പതികളാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വെച്ചാണ് ഇവർ പിടിയിലായത്.

മുംബൈ സ്വദേശികളായ സ്മിത്ത് യശ്വന്ത് അംബേദ്കർ, ഭാര്യ കമല ഗവാലി എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. സിഐഎസ്എഫ് വിജിലൻസ് ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

Share this story