കോട്ടയത്ത് വീട്ടമ്മയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവും അവശനിലയിൽ

കോട്ടയത്ത് വീട്ടമ്മയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവും അവശനിലയിൽ

കോട്ടയം വേളൂരിൽ വീട്ടമ്മ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ. പാറപ്പാടം സ്വദേശി ഷീബ സാലി(55)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് സാലിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയും ചെയ്തു

സാലിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ ഇരുവരെയും കെട്ടിയിട്ട നിലയിലായിരുന്നു. പാചക വാതക സിലിണ്ടർ തുറന്നിട്ടിരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമമാണോയെന്നും സംശയിക്കുന്നു.

Share this story