പ്രവാസികളുടെ സൗജന്യ ക്വാറന്റൈൻ: ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പ്രവാസികളുടെ സൗജന്യ ക്വാറന്റൈൻ: ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ ക്വറന്റൈൻ നൽകണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രവാസികൾ പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യത്തിന് പണം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകാനുള്ള സുപ്രീം കോടതി വിധി കൂടി സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു

അതേസമയം, പ്രവാസികളുടെ ക്വാറന്റൈന് ഭാവിയിൽ പണം ഈടാക്കാൻ സർക്കാർ ഉത്തരവിറക്കിയാൽ ഹർജിക്കാർക്ക് വീണ്ടും സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, പത്തനംതിട്ട സ്വദേശി റജി താഴ്മൺ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share this story