പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്തംഗം അടക്കം രണ്ട് പേർക്ക് പരുക്ക്

പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്തംഗം അടക്കം രണ്ട് പേർക്ക് പരുക്ക്

കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗമടക്കം രണ്ട് പേർക്ക് ഗുരുതര പരുക്ക്. പൂമരുതിക്കുഴിയിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം.

കാട്ടാന ഇറങ്ങിയെന്ന വാർത്ത അറിഞ്ഞ് പഞ്ചായത്തംഗം സജീവ് റാവുത്തറും രാജേന്ദ്രനും ഈ സ്ഥലത്തേക്ക് ഇറങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ വന്ന ഇരുവരെയും വഴിമധ്യേ കാട്ടാന ആക്രമിച്ചു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഇരുവരും തെറിച്ചുവീണു.

ഗുരുതര പരുക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ചു.

Share this story