കുടുംബവഴക്കിനിടെ ഭാര്യാമാതാവിന്റെ ആറ് പല്ലുകൾ അടിച്ചുപൊഴിച്ച മരുമകൻ അറസ്റ്റിൽ

കുടുംബവഴക്കിനിടെ ഭാര്യാമാതാവിന്റെ ആറ് പല്ലുകൾ അടിച്ചുപൊഴിച്ച മരുമകൻ അറസ്റ്റിൽ

കുടുംബ വഴക്കിനിടെ ഭാര്യമാതാവിന്റെ ആറ് പല്ലുകൾ അടിച്ചുപൊഴിച്ച മരുമകൻ അറസ്റ്റിൽ. ഭാര്യയുമായുള്ള കലഹത്തിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തടിച്ചാണ് പല്ലുകൾ പൊഴിച്ചത്.

കൊല്ലം പൂതക്കുളം ഡോക്ടർമുക്ക് രേവതിയിൽ പ്രസാദിന്റെ ഭാര്യ കസ്തൂർബ പ്രസാദിന്റെ(70) മുഖത്താണ് മരുമകൻ സുബിൻ(30) ആഞ്ഞടിച്ചത്. ഇതേ തുടർന്ന് ഇവരുടെ ആറ് പല്ലുകൾ ഇളകിപ്പോകുകയും ചെയ്തു

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സുബിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share this story