ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ: സർക്കാർ റിപ്പോർട്ട് തേടി, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ: സർക്കാർ റിപ്പോർട്ട് തേടി, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി. ഇന്നലെ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് ദേവിക എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം

വിദ്യാർഥിനുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. നോട്ട് ബുക്കിൽ ഞാൻ പോകുന്നു എന്ന് മാത്രമാണ് കുട്ടി എഴുതി വെച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീ കൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം മകൾക്കുണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ സാധിച്ചിരുന്നില്ല. സ്മാർട്ട് ഫോൺ ഇല്ലാത്തതു മൂലം ക്ലാസ് കാണാനും സാധിച്ചില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവികക്ക് പഠനം തടസ്സപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

Share this story