പാലക്കാട് ജില്ലയില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് 143 പേരാണ് ചികിത്സയില്‍ ഉള്ളത്. മുംബൈയില്‍ നിന്നും മെയ് 14 ന് രാജധാനി എക്‌സ്പ്രസില്‍ നാട്ടിലെത്തിയ അലനല്ലൂര്‍ സ്വദേശി, മെയ് 21 ന് വന്ന പാലക്കാട് അംബികാപുരം സ്വദേശി, ദുബായില്‍ നിന്ന് മെയ് 26ന് എത്തിയ തച്ചമ്പാറ സ്വദേശി, കുവൈത്തില്‍ നിന്ന് മെയ് 28ന് വന്ന കൊല്ലങ്കോട് സ്വദേശി എന്നിവര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

ഇതോടെ പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ് 24 നും 17 നും രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂര്‍ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 143 പേരായി.

നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു.

Share this story