നിസർഗ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ ശക്തിപ്രാപിക്കും, സംസ്ഥാനത്ത് വ്യാപക മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്

നിസർഗ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ ശക്തിപ്രാപിക്കും, സംസ്ഥാനത്ത് വ്യാപക മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്

അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലവർഷം ശക്തിപ്രാപിച്ചു. വ്യാപക മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് നിലനിൽക്കും. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. പതിനൊന്നരയോടെയാണ് നിസർഗ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നത്. മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന നിസർഗ അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. നാളെ ഉച്ചയോടെ മഹാരാഷ്ട്രയിലെ റായ്ഗഡിനും ദമാനുംഇടയിൽ കാറ്റ് തീരം തൊടും

125 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

Share this story