ചെന്നിത്തലയുടെ ഏറ്റവും പുതിയ ആരോപണം: ‘മുൻ ചീഫ് സെക്രട്ടറിയുടെ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹത’

ചെന്നിത്തലയുടെ ഏറ്റവും പുതിയ ആരോപണം: ‘മുൻ ചീഫ് സെക്രട്ടറിയുടെ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹത’

കഴിഞ്ഞ ദിവസം വിരമിച്ച മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയുടെ ഏറ്റവും പുതിയ ആരോപണമാണിത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ടോം ജോസും ഡിജിപിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹതയുണ്ടെന്നാണ് പുതിയ ആരോപണത്തിലൂടെ പ്രതിപക്ഷ നേതാവ് പറയുന്നത്.

ഈ യാത്രക്ക് പിന്നാലെ പമ്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കിയെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. മാലിന്യം നീക്കാനെന്ന പേരിൽ സിപിഎം നേതാവ് ചെയർമാനായ കണ്ണൂരിലെ കേരളാ ക്ലേ ആൻഡ് സെറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് മണൽ നീക്കാനുള്ള കരാർ നൽകിയതെന്നും അദ്ദേഹം തന്റെ ഏറ്റവും പുതിയ ആരോപണത്തിൽ പറയുന്നു

ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ മണലും മണ്ണുമാണ് പമ്പ ത്രിവേണിയിൽ കെട്ടിക്കിടക്കുന്നത്. സർക്കാർ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ദൂരൂഹമായ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിത്. ദുരന്തനിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സർക്കാർ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതിൽ അവ്യക്തതയും ദുരൂഹതയുമുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Share this story