വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ സഹായിക്കാമെന്ന് രാഹുൽ ഗാന്ധി. സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്കും വയനാട് കലക്ടർക്കും രാഹുൽ ഗാന്ധി കത്ത് നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു

ജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരമില്ലെന്ന് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാഹുൽ വിഷയത്തിൽ ഇടപെട്ടത്. സംസ്ഥാനത്ത് തന്നെ രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Share this story