കെ എസ് ആർ ടി സി അന്തർ ജില്ലാ സർവീസുകൾക്ക് തുടക്കമായി; നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ

കെ എസ് ആർ ടി സി അന്തർ ജില്ലാ സർവീസുകൾക്ക് തുടക്കമായി; നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ

ലോക്ക് ഡൗൺ ഇളവ് അനുവദിച്ചതിനെ തുടർന്ന് സമീപ ജില്ലകളിലേക്കുള്ള സർവീസ് കെ എസ് ആർ ടി സി ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതലാണ് സർവീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് ഷെഡ്യൂളുകൾ

ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വകുപ്പിന്റെ ഉത്തരവിറങ്ങാത്തതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് ഇന്ന് മുതൽ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

പഴയ ടിക്കറ്റ് നിരക്ക് തന്നെയാണ് ഈടാക്കുക. ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരിക്കാം. അതേസമയം മാസ്‌ക് നിർബന്ധമാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്റ്റോപ്പുണ്ടായിരിക്കില്ല.

അതേസമയം പഴയ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്താനാകില്ലെന്ന നിലപാടാണ് സ്വകാര്യ ബസുടമകൾ ഇപ്പോഴും സ്വീകരിക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ അന്തർ ജില്ലാ സർവീസ് നടത്തില്ലെന്ന് ഇവർ അറിയിച്ചു

Share this story