ഓൺലൈൻ ക്ലാസിന്റെ ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം

ഓൺലൈൻ ക്ലാസിന്റെ ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴി നടത്തുന്ന ഓൺലൈൻ ക്ലാസിന്റെ ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

ട്രയൽ റൺ നടത്തുന്നതിനിടെ അപാകതകൾ പരിഹരിക്കും. ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഒരാഴ്ച ട്രയൽ റൺ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. അതേസമയം രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഹരിക്കുന്നതിനായാണ് ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടുന്നത്.

ഈ സമയത്തിനുള്ളിൽ എടുത്ത ക്ലാസുകൾ ചാനലിൽ പുനസംപ്രേഷണം ചെയ്യും. ക്ലാസുകൾ ആർക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനാണിത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ മരണത്തെയും പ്രതിപക്ഷം രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

Share this story