വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം; ആരാധനാലയങ്ങൾ തുറക്കണമെന്ന് ഉമ്മൻ ചാണ്ടി

വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം; ആരാധനാലയങ്ങൾ തുറക്കണമെന്ന് ഉമ്മൻ ചാണ്ടി

വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊവിഡ് നിബന്ധനകൾക്ക് അനുസരിച്ച് ആരാധാനാലയങ്ങൾ തുറക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

മടങ്ങി വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണം. ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യം എല്ലാ വിദ്യാർഥികൾക്കും ഉറപ്പു വരുത്തിയിട്ടേ ഇനി ക്ലാസ് തുടങ്ങാൻ പാടുള്ളൂവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സർക്കാരിന്റെ മുന്നൊരുക്കങ്ങൾ പാളി. ഗൾഫിൽ 140 മലയാളികളുടെയും കേരളത്തിൽ ദേവികയെന്ന ദളിത് വിദ്യാർഥിനിയുടെയും ജീവനെടുത്തു. മദ്യവിതരണത്തിന് കാണിച്ച ഉത്സാഹവും ജാഗ്രതയും ഇക്കാര്യങ്ങളിലും വേണമെന്നും ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു.

Share this story