പിറവത്ത് കരിങ്കൽ ക്വാറി ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരിച്ചു

പിറവത്ത് കരിങ്കൽ ക്വാറി ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരിച്ചു

എറണാകുളം പിറവത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മണീട് സ്വദേശി മറ്റത്തിൽ ശശി, വെസ്റ്റ് ബംഗാൾ സ്വദേശി ദീപക് നട്ര എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

ശശിയെ പുറത്തെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ദീപക് നട്രയെ പുറത്തെടുക്കാനായത്. ശശി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഫയർ ഫോഴ്‌സ് ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മണീട് ആനമുന്തിക്ക് സമീപം പ്രവർത്തിക്കുന് ഡയമണ്ട് ക്വാറിയിലാണ് അപകടമുണ്ടായത്. മുമ്പ് ഇവിടെ ഒരു സ്ത്രീയും അപകടത്തിൽ മരിച്ചിരുന്നു. ക്വാറി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

Share this story