മദ്യലഹരിയിൽ വീണ്ടും കൊലപാതകം: കൊല്ലത്ത് യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു

മദ്യലഹരിയിൽ വീണ്ടും കൊലപാതകം: കൊല്ലത്ത് യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം കുരീപ്പുഴയിൽ യുവാവ് മദ്യലഹരിയിൽ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് കൊല്ലപ്പെട്ടത്. പ്രതി പ്രശാന്ത് കൃത്യത്തിന് ശേഷം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

ഇന്നലെ ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുടലെടുക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കുതർക്കത്തിന് ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുകയായിരന്ന ജോസിനെ പ്രശാന്ത് വിളിച്ചിറക്കി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ അഞ്ചലിലും കൊല്ലം നഗരത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നിരുന്നു

Share this story