ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് ടെലിവിഷനുകൾ നൽകാൻ വിവിധ സംഘടനകൾ; വിശദീകരിച്ച് മുഖ്യമന്ത്രി

ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് ടെലിവിഷനുകൾ നൽകാൻ വിവിധ സംഘടനകൾ; വിശദീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകാനായി വിവിധ സംഘടനകൾ സഹായവുമായി മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ടി എ ആദ്യ ഘട്ടത്തിൽ 2500 ടെലിവിഷനുകൾ നൽകും. കേരളാ എൻ ജി ഒ യൂനിയൻ 50 ലക്ഷം രൂപയുടെ ടിവികൾ വാങ്ങി നൽകും

ബിപിസിഎൽ ടെലിവിഷൻ വാങ്ങുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും നൂറ് വീതം ടിവികൾ നൽകും.

പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനൊപ്പം നിന്ന വിവിധ ഡിടിഎച്ച് സേവന ദാതാക്കളോടും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളാ വിഷനിൽ രണ്ട് ചാനലുകളിൽ പ്രദർശനം തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാവരിലേക്കും എത്തിക്കാനായി വിക്ടേഴ്‌സ് ചാനൽ ഡിടിഎച്ച് ശൃംഖലയിൽ ഉൾപ്പെടുത്താൻ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചു. അനകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

Share this story