കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു

കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തുപരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ തൃശ്ശൂർ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അശ്വിൻകൃഷ്ണയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സ്‌കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും.

മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്നാരോപിച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ അശ്വിൻകൃഷ്ണ തൂങ്ങിമരിച്ചുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ഹോസ്റ്റലിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ അശ്വിൻ അടക്കം എട്ട് കുട്ടികൾക്കെതിരെ സ്‌കൂൾ നടപടി സ്വീകരിച്ചിരുന്നു. മകൻ നിരപരാധിയാണെന്നും കൃത്യമായി അന്വേഷണം നടത്താതെ പുറത്താക്കിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അശ്വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Share this story