കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക്; മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി മുരളീധരൻ

കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക്; മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി മുരളീധരൻ

പ്രവാസികൾക്കുള്ള ഒരു വിമാനത്തിലും സർക്കാർ നോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കാര്യങ്ങൾ മനസ്സിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. അദ്ദേഹത്തെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു

ദിവസനേ 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആകെ 12 വിമാനങ്ങൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയത്. ഗൾഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെക്കരുത്. കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരേണ്ടത്.

ഒരു മാസത്തിൽ 360 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങളൊന്നും കത്തിൽ സൂചിപ്പിച്ചിട്ടില്ലെന്ന് മുരളീധരൻ പറയുന്നു.

Share this story