ആരാധനാലയങ്ങളിൽ ആർക്കൊക്കെ പോകാം, എന്തെല്ലാം പാലിക്കണം; വിശദീകരിച്ച് മുഖ്യമന്ത്രി

ആരാധനാലയങ്ങളിൽ ആർക്കൊക്കെ പോകാം, എന്തെല്ലാം പാലിക്കണം; വിശദീകരിച്ച് മുഖ്യമന്ത്രി

ജൂൺ എട്ട് മുതൽ പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളും സംസ്ഥാനത്തുണ്ടാകും. ആരാധാനാലയങ്ങൾ തുറക്കുമ്പോൾ 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ളവർ, മറ്റ് അസുഖബാധിതർ എന്നിവർ വീട്ടിൽ കഴിയണമെന്നാണ് കേന്ദ്രനിർദേശം. ഇത് ഇവിടെയും നടപ്പാക്കും

ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോൾ തുവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നവെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം.

രോഗലക്ഷണമുള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. ചെരുപ്പുകൾ അകത്തു കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക പോയിന്റുകളുണ്ടാകും.

ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോർഡ് കേൾപ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. കൊവിഡ് മുൻകരുതൽ ആരാധനാലയങ്ങളിൽ എല്ലാവർക്കും വായിക്കാനാകുന്ന രീതിയിൽ പ്രദർശിപ്പിക്കണം

Share this story