ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളായ 38 ആര്‍ എസ് എസുകാരെ വെറുതെവിട്ടു

ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളായ 38 ആര്‍ എസ് എസുകാരെ വെറുതെവിട്ടു

വ്യവസായ മന്ത്രി ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 38 ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരെ വെറുതെവിട്ടു. 20 വര്‍ഷം മുമ്പ് 2000 ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം

തെളിവുകളുടെ അഭാവത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെവിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ എലാങ്കോട് കനകരാജന്‍ രക്ഷസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഇ പി ജയരാജന് നേരെ ബോംബേറുണ്ടായത്.

Share this story