തിരുവനന്തപുരം പുതുക്കുറിച്ചി കൂട്ടബലാത്സംഗം: വീട്ടിലെത്തിയ തന്നെ ഭർത്താവ് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും യുവതി

തിരുവനന്തപുരം പുതുക്കുറിച്ചി കൂട്ടബലാത്സംഗം: വീട്ടിലെത്തിയ തന്നെ ഭർത്താവ് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും യുവതി

തിരുവനന്തപുരം പുതുക്കുറിച്ചി കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരയായ വീട്ടമ്മ. കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട് ഓടിയ തന്നെ വീട്ടിലെത്തിയ ശേഷവും ഭർത്താവ് ക്രൂരമായി മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തതായി യുവതി പറയുന്നു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരനും മർദനമേറ്റു

കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചുവരുമെന്ന് ഉറപ്പ് നൽകിയാണ് പുറത്തേക്ക് ഇറങ്ങിയോടിയത്. ഭർത്താവിനൊപ്പമുണ്ടായിരുന്ന പ്രതികളെ മുമ്പ് കണ്ട് പരിചയമിലല്. ഇവരുടെ പേരുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രതികളെ കണ്ടാൽ തിരിച്ചറിയും. പുതുക്കുറിച്ചിയിലെ വീട്ടിൽ വെച്ച് നിർബന്ധിച്ച് മദ്യം നൽകുകയായിരന്നു. മദ്യസൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു

കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവ് അൻസാർ അടക്കം നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അൻസാറും സുഹൃത്തുക്കളുമാണ് പിടിയിലായത്. ആറ് പേർ ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം.

Share this story