പാർട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ട്; പി കെ ശശിക്കെതിരായ പരാതിയിൽ എം സി ജോസഫൈൻ

പാർട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ട്; പി കെ ശശിക്കെതിരായ പരാതിയിൽ എം സി ജോസഫൈൻ

സിപിഎമ്മിന് സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്ന് എം സി ജോസഫൈൻ പറഞ്ഞു. പി കെ ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ

പാർട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.

കഠിനംകുളത്ത് വീട്ടമ്മയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എസ് രാജേന്ദ്രനും സി കെ ഹരീന്ദ്രനുമെതിരായ പരാതികളിൽ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Share this story