സംസ്ഥാനത്ത് പത്ത് ഹോട്ട് സ്‌പോട്ടുകൾ കൂടി; കൊല്ലത്തും പാലക്കാടും കോഴിക്കോടും പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് പത്ത് ഹോട്ട് സ്‌പോട്ടുകൾ കൂടി; കൊല്ലത്തും പാലക്കാടും കോഴിക്കോടും പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതുതായി പത്ത് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. ഇതിൽ എട്ടും രോഗവ്യാപനം രൂക്ഷമായ പാലക്കാട് ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ ഹോട്ട് സ്‌പോട്ടുകളുമാണ് ഇന്ന് നിലവിൽ വന്നത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 138 ആയി

പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ കൊല്ലം ജില്ലയിലും 16 പേർ തൃശ്ശൂരും മലപ്പുറം, കണ്ണൂർ ജില്ലകളിൽ 12 പേർ വീതവും പാലക്കാട് ജില്ലയിൽ 11 പേർക്കും കാസർകോട് 10, പത്തനംതിട്ട 9, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story