കോഴിക്കോട് മൊയ്തീൻ പള്ളിയും തത്കാലം തുറക്കില്ല

കോഴിക്കോട് മൊയ്തീൻ പള്ളിയും തത്കാലം തുറക്കില്ല

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതോടെ ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും കോഴിക്കോട് മൊയ്തീൻ പള്ളി തത്കാലം തുറക്കില്ല. നിയന്ത്രണങ്ങൾ പാലിച്ച് പള്ളി തുറക്കാൻ അസൗകര്യമുള്ളതിനാൽ ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് മൊയ്തീൻ പള്ളി പരിപാലന സമിതി അറിയിച്ചു

നേരത്തെ തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തത്കാലം തുറക്കില്ലെന്ന് ജമാഅത്ത് പരിപാലന സമിതി അറിയിച്ചിരുന്നു. ആരാധനക്കെത്തുന്നവരിൽ ഏറിയ പങ്കും അപരിചിതരും യാത്രക്കാരുമാണ്. അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പള്ളി തത്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചത്.

Share this story