സിപിഎം ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി; എംസി ജോസഫൈനെ തിരുത്തി കോടിയേരി

സിപിഎം ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി; എംസി ജോസഫൈനെ തിരുത്തി കോടിയേരി

പാർട്ടി കോടതിയും പോലീസ് സ്‌റ്റേഷനും കൂടിയാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ പരാമർശത്തെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിനും കോടതിക്കും സമാന്തരമല്ല ഒരിക്കലും പാർട്ടി സംവിധാനമെന്ന് കോടിയേരി പറഞ്ഞു

പോലീസ് നടപടികൾ എല്ലാ പർട്ടിക്കാർക്കും ഒരേ പോലെ ബാധകമാണ്. അതുപോലെ തന്നെയാണ് കോടതി നടപടികളും ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥ എന്താണോ അതെല്ലാം പാർട്ടി പ്രവർത്തകർക്കും ബാധകമാണ്

പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങളിൽ പാർട്ടി ഇടപെടാറുണ്ട്. അതാകാം എം സി ജോസഫൈൻ ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞു. ഇന്നലെ പി കെ ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് ചോദിച്ചപ്പോഴാണ് എം സി ജോസഫൈൻ വിവാദ പരാമർശം നടത്തിയത്.

Share this story