വയനാട് സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി; പോലീസ് കേസെടുത്തു

വയനാട് സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി; പോലീസ് കേസെടുത്തു

വയനാട് സർക്കാർ ഒരുക്കിയ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ഒരാൾ ചാടിപ്പോയി. കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ടനെയാണ് കാണാതായത്. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇയാൾ

കർണാടകയിൽ നിന്നും ജൂൺ നാലിനാണ് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി ഇയാൾ അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ചത്. തുടർന്ന് മണിക്കുട്ടനെ അധികൃതർ ഇടപെട്ട് തോൽപ്പെട്ടി വിപികെ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു

രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മണിക്കുട്ടൻ മുറിയിൽ ഇല്ലെന്ന് മനസ്സിലായത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പോലീസിനെ സമീപിച്ചത്. തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this story