അഭിഭാഷകനെ വേണ്ട, ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് താഴത്തങ്ങാടി കൊലപാതക കേസ് പ്രതി

അഭിഭാഷകനെ വേണ്ട, ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് താഴത്തങ്ങാടി കൊലപാതക കേസ് പ്രതി

കോട്ടയം താഴത്തങ്ങാടി കൊലപാതക കേസില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി മുഹമ്മദ് ബിലാല്‍. തനിക്ക് കേസ് വാദിക്കാന്‍ അഭിഭാഷകനെ വേണ്ടെന്നും പ്രതി പറഞ്ഞു. വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങാനാണ് തീരുമാനം.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് ബിലാല്‍ ഇക്കാര്യം പറഞ്ഞത്. ബിലാലിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ പാലായിലേ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നത്. കൊവിഡ് പരിശോധനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നായിരുന്നുവിത്.

മുഹമ്മദ് ബിലാലിനെ ഇന്ന് തണ്ണീര്‍മുക്കം ബണ്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട ഷീബയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടവും ഇയാള്‍ കൊണ്ടുവന്ന കത്തിയും കത്രികയുമൊക്കെ കണ്ടെടുത്തിട്ടുണ്ട്.

Share this story