കൊവിഡ് പശ്ചാത്തലത്തിൽ ഉടൻ തുറക്കാനില്ലെന്ന നിലപാടുമായി കൂടുതൽ പള്ളികൾ

കൊവിഡ് പശ്ചാത്തലത്തിൽ ഉടൻ തുറക്കാനില്ലെന്ന നിലപാടുമായി കൂടുതൽ പള്ളികൾ

ഉടൻ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന നിലപാടുമായി കൂടുതൽ പള്ളികൾ. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്‌റാർ മസ്ജിദുമായി നിലപാടെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള സർക്കാർ മാർഗനിർദേശം പൂർണമായും പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം

മാർഗനിർദേശം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉടൻ തുറക്കുന്നില്ലെന്ന് നടക്കാവ് പുതിയ പള്ളിയും തീർഥാകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാൽ തുറക്കുന്നില്ലെന്ന് കണ്ണൂർ അബ്‌റാർ മസ്ജിദും അറിയിച്ചു. നഗരത്തിലേക്ക് ആളുകൾ പലയിടങ്ങളിൽ നിന്നായി എത്തുന്നതിനാൽ ഇവരെ നിരീക്ഷിക്കാൻ പ്രയാസകരമാകുമെന്നാണ് വിലയിരുത്തൽ

നേരത്തെ തിരുവനന്തപുരം പാളയം ജുമാ മസ്ജിദും കോഴിക്കോട് മൊയ്തീൻ പള്ളിയും തുറക്കില്ലെന്ന് അതാത് ജമാഅത്ത് പരിപാലന സമിതി അറിയിച്ചിരുന്നു. ആരാധനക്കായി എത്തുന്നവരിൽ ഏറിയപങ്കും അപരിചിതരും യാത്രക്കാരുമായതിനാൽ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടാണ് പാളയം ജുമാ മസ്ജിദ് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Share this story