ഗുരുവായൂരിൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി ദർശനം; ദിനംപ്രതി 600 പേർക്കെത്താം, വിഐപി ദർശനം അനുവദിക്കില്ല

ഗുരുവായൂരിൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി ദർശനം; ദിനംപ്രതി 600 പേർക്കെത്താം, വിഐപി ദർശനം അനുവദിക്കില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ ദർശനത്തിന് ഭക്തർക്ക് എത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി ഒരു ദിവസം 600 പേർക്ക് ദർശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം. ക്ഷേത്രത്തിൽ രാവിലെ ഒമ്പത് മുതൽ ഒന്നര വരെ മാത്രമേ ദർശനം അനുവദിക്കുകയുള്ളു. ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം സാധ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു

വിഐപി ദർശനം അനുവദിക്കില്ല. ക്ഷേത്ര നടയിൽ ഒരു ദിവസം 60 വിവാഹങ്ങൾ വരെ നടത്താം. വരനും വധുവും ഉൾപ്പെടെ പത്ത് പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

Share this story