വിദേശത്ത് നിന്ന് വരുന്നവർക്ക് ഇനി വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം; സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ

വിദേശത്ത് നിന്ന് വരുന്നവർക്ക് ഇനി വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം; സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ

ഇനി മുതൽ വിദേശത്ത് നിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോയെന്ന് ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനവും കണ്ടെത്തണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ താമസിക്കാം

വീടുകളിൽ നിരീക്ഷണ കേന്ദ്രങ്ങളാക്കി സർക്കാർ ഉത്തരവിറക്കി. വിദേശത്ത് നിന്നും വരുന്നവർക്ക് പതിനാല് ദിവസവും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം. വീട്ടിൽ പോകാൻ താത്പര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയാം. ഇതിന് പണമില്ലാത്തവർക്ക് ആയിരിക്കും സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ ഇനി മുതൽ സൗകര്യമുണ്ടാകുക.

ഇതുവരെ വിദേശത്ത് നിന്നും വരുന്നവരെ സർക്കാർ നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവുണ്ടായിരുന്നത്. പതിനാല് ദിവസത്തിന് ശേഷം പരിശോധന നടത്തിയാണ് ഇവരെ വീട്ടിലേക്ക് വിട്ടിരുന്നത്. വിദേശത്ത് നിന്ന് കൂടുതൽ ആളുകൾ എത്തുന്നതും അതേ പോലെ ഇതര സംസ്ഥാനത്ത് നിന്നും ആളുകൾ എത്തുന്നതും സർക്കാർ സൗകര്യങ്ങൾക്ക് കുറവ് വരുത്തി തുടങ്ങിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് രോഗികൾ അനുദിനം വർധിക്കുന്ന സാഹചര്യമാണുള്ളത്. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ ആദ്യമായി ഇന്നലെ മൂന്നക്കം കടന്നിരുന്നു.

Share this story