ശബരിമല ക്ഷേത്രം ഈ മാസം തുറക്കും; 14 മുതൽ 28 വരെ ദർശനം നടത്താം

ശബരിമല ക്ഷേത്രം ഈ മാസം തുറക്കും; 14 മുതൽ 28 വരെ ദർശനം നടത്താം

ആരാധാനാലയങ്ങൾ തുറക്കുന്നതിൽ സർക്കാർ സമ്മതം അറിയിച്ചതോടെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. 14ാം തീയതി മുതൽ 28 വരെയായിരിക്കും ശബരിമല തുറക്കുക.

മണിക്കൂറിൽ 200 പേർക്ക് വീതമായിരിക്കും ദർശനത്തിന് സൗകര്യമുണ്ടാകുക. വെർച്വൽ ക്യൂ വഴിയാണ് ആളുകളെ പ്രവേശിപ്പിക്കുക. ഒരേ സമയം 50 പേർക്ക് ദർശനത്തിന് അനുമതി നൽകും. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാകില്ല

പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് നടത്തും. മാസ്‌ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വി ഐ പി ദർശനമുണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യവും നൽകില്ല.

അന്നദാന സൗകര്യമുണ്ടായിരിക്കും. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി നടത്തും. പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.

Share this story