ഉത്ര വധം: സൂരജിന്റെ വീട്ടിൽ വീണ്ടും തെളിവെടുപ്പ്; അച്ഛൻ സുരേന്ദ്രന്റെ വാഹനം കസ്റ്റഡിയിലെടുത്തു

ഉത്ര വധം: സൂരജിന്റെ വീട്ടിൽ വീണ്ടും തെളിവെടുപ്പ്; അച്ഛൻ സുരേന്ദ്രന്റെ വാഹനം കസ്റ്റഡിയിലെടുത്തു

അഞ്ചൽ ഉത്രവധക്കേസിൽ പ്രതി സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ഇന്ന് നടന്ന തെളിവെടുപ്പിൽ സൂരജ് പാമ്പിനെ സൂക്ഷിച്ച ചാക്കുകൾ കണ്ടെത്തി. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരുടെ വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

സുരേന്ദ്രന്റെ പിക്കപ് വാനാണ് കസ്റ്റഡിയിലെടുത്തത്. ഉത്രയുടെ വീട്ടുകാർ നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രൻ വാഹനം വാങ്ങിയത്. കേസിൽ ഇതും തൊണ്ടിമുതലാകുമെന്നാണ് സൂചന. ഉത്രയുടെ സ്വർണാഭരണങ്ങൾ വിറ്റ അടൂരിലെ ജ്വല്ലറിയിലും അന്വേഷണ സംഘം തെളിവെടുപ്പിന് എത്തി.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉത്രയുടെ വീട്ടുകാർ സൂരജിന് വിവാഹത്തിന് നൽകിയ സ്വർണമാല തിരികെ നൽകാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് രേണുക മാല തിരികെയേൽപ്പിച്ചു. ഇതുകൂടിയാകുമ്പോൾ ഉത്രയുടെ 90 പവൻ സ്വർണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു.

Share this story