വയനാട്ടിൽ കെണിയിൽ നിന്നും രക്ഷപ്പെട്ടോടിയ പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു

വയനാട്ടിൽ കെണിയിൽ നിന്നും രക്ഷപ്പെട്ടോടിയ പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു

വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കെണിയിൽ നിന്നും രക്ഷപ്പെട്ടോടിയ പുള്ളിപ്പുലിയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടിച്ചു. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ പുലി കുടങ്ങിയത്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു

രാവിലെ എട്ട് മണിയോടെയാണ് പുലിയെ നാട്ടുകാർ കാണുന്നത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ഇവരെത്തിയെങ്കിലും മയക്കുവെടി വെക്കുന്നതിനായി ഡോക്ടർ എത്തിയത് ഉച്ചയോടെയാണ്. പുലിയെ പിടികൂടി കാട്ടിലേക്ക് വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു.

മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. ജനവാസ കേന്ദ്രത്തിലേക്കാണ് പുലി ഓടിയതെന്നതിനാൽ പിന്നീട് ഇതിനെ കണ്ടുപിടിക്കാനുള്ള ശ്രമമാണ് നടന്നത്. വൈകുന്നേരത്തോടെ പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയതും മയക്കുവെടി വെച്ചതും

Share this story