മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ച സംഭവം; മുഖ്യപ്രതി ബേസിൽ പിടിയിൽ

മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ച സംഭവം; മുഖ്യപ്രതി ബേസിൽ പിടിയിൽ

മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ബേസിൽ എൽദോസ് പിടിയിൽ. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് ബേസിലിനെ പിടികൂടിയത്. സഹോദരിയെ പ്രേമിച്ച ദേഷ്യത്തിലാണ് സുഹൃത്തു കൂടിയായ അഖിൽ ശിവനെ ബേസിൽ വധിക്കാൻ ശ്രമിച്ചത്

മൂവാറ്റുപുഴ നഗരത്തിൽ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിൽ വെച്ചായിരുന്നു ആക്രമണം. വടിവാളു കൊണ്ടുള്ള വെട്ടേറ്റ് അഖിലിന്റെ കൈ മുറിഞ്ഞു തൂങ്ങിയിരുന്നു. തലക്കും കഴുത്തിനും പുറത്തും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിൽ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്

പതിനേഴ് വയസ്സുകാരനൊപ്പമാണ് ബേസിൽ അഖിലിനെ വെട്ടാൻ ബൈക്കിലെത്തിയത്. പതിനേഴുകാരനെ പോലീസ് രാവിലെ പിടികൂടിയിരുന്നു.

Share this story