ടാൻസാനിയയിൽ നിന്നുള്ള ചാർട്ടർ വിമാനം കൊച്ചിയിലെത്തി; മടങ്ങിയെത്തിയത് 127 മലയാളികൾ

ടാൻസാനിയയിൽ നിന്നുള്ള ചാർട്ടർ വിമാനം കൊച്ചിയിലെത്തി; മടങ്ങിയെത്തിയത് 127 മലയാളികൾ

കൊവിഡിനെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ കുടുങ്ങിയ മലയാളികളെയും കൊണ്ടുള്ള ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരക്കാണ് വിമാനം ടാൻസാനിയയിൽ നിന്നും പുറപ്പെട്ടത്.

മലയാളി അസോസിയേഷനായ കലാമണ്ഡലം ടാൻസാനിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് പ്രത്യേക വിമാനം സജ്ജമാക്കിയത്. 127 മലയാളികളാണ് മടങ്ങിയെത്തിയത്. യാത്രക്കാരിൽ 8 പേർ ഗർഭിണികളും 15 പേർ കുട്ടികളുമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചായിരുന്നു സർവീസ്. പ്രത്യേക സർവീസിനായി സഹായങ്ങൾ ചെയ്തുതന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്ക് ടാൻസാനിയ കലാമണ്ഡലം ചെയർമാൻ വിപിൻ എബ്രഹാം നന്ദി അറിയിച്ചു.

Share this story