മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാർട്ടൂൺ കണ്ട് യൂത്ത് ലീഗിന് രോഷം കയറി; പ്രതിഷേധവുമായി രംഗത്ത്

മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാർട്ടൂൺ കണ്ട് യൂത്ത് ലീഗിന് രോഷം കയറി; പ്രതിഷേധവുമായി രംഗത്ത്

മലപ്പുറം ജില്ലാ കലക്ടറുടെ വീടിന് മുന്നിലെ മതിലിൽ വരച്ച കാർട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. കാർട്ടൂണിലും വർഗീയത ചികഞ്ഞെടുത്ത് കണ്ടുപിടിച്ചാണ് മുസ്ലീം യൂത്ത് ലീഗിന്റെ പ്രതിഷേധം.

കാർട്ടൂണിലെ ആശയം മുസ്ലിം സമുദായത്തിൽ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. കാർട്ടൂൺ കറുത്ത തുണി കൊണ്ട് മറച്ചിട്ടുണ്ട്. കേരളാ കാർട്ടൂൺ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാർട്ടൂൺ വരച്ചത്. കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് കാർട്ടൂൺ. എന്നാൽ കാർട്ടൂണിലെ മുസ്ലീം കഥാപാത്രങ്ങളെ കണ്ടപ്പോൾ യൂത്ത് ലീഗിന് പ്രതിഷേധം പൊട്ടുകയായിരുന്നു

എന്നാൽ ആരെയും മോശമാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഓരോ ജില്ലയിലെയും പശ്ചാത്തലത്തിലാണ് അതാത് ജില്ലകളിൽ വിഷയം നിശ്ചയിച്ചതെന്നും കാർട്ടൂൺ അക്കാദമി പ്രതികരിച്ചു

Share this story