കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ബിരുദ വിദ്യാര്‍ഥിനിയായ അഞ്ജു ഷാജിയെ കാണാതായത്. പരീക്ഷ എഴുതാനായി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജിലെത്തിയ കുട്ടിയെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കുകയായിരുന്നു

കോളജ് അധികൃതരുടെയും അധ്യാപകരുടെയും മാനസിക പീഡനത്തില്‍ മനം നൊന്താണ് കുട്ടി പുഴയിലേക്ക് ചാടിയത്. ഇന്നലെ കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും പാലത്തിന് മുകളില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്.

ബാഗ് കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മഴ പെയ്യുന്നതിനാല്‍ പുഴയില്‍ അടിയൊഴുക്കും ശക്തമാണ്. പുഴയിലെ ചെക്ക് ഡാമിന് അടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അഞ്ജു. പഠനത്തില്‍ മിടുക്കിയായ കുട്ടി കോപ്പി അടിക്കില്ലെന്നും തന്റെ മകള്‍ മാനസിക പീഡനം സഹിക്കാനാകാതെ മരിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story