പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണങ്ങള്‍

പതിവ് പോലെ സര്‍ക്കാരിനെതിരെ ഒരുപിടി ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചുവരുത്തി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോ ആപ്പിനെ കുറിച്ച് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയായി. കമ്പനിക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആപ്പ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല.

ബീവറേജസ് കോര്‍പറേഷന് ലഭിക്കേണ്ട പണം ബാറുകള്‍ക്കാണ് പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊറോണ വാര്‍ഡുകളില്‍ ജോലിയിലുണ്ടായിരുന്ന നഴ്‌സുമാരെ മറ്റ് വാര്‍ഡുകളില്‍ നിയോഗിക്കുന്ന ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു

പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനോ ഹോം ക്വാറന്റൈനോ എന്നതില്‍ വ്യക്തതയില്ല. രണ്ടര ലക്ഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒരുക്കിയെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളോട് വീട്ടില്‍ പോകാനാണ് പറയുന്നത്. പെയ്ഡ് ക്വാറന്റൈനും സര്‍ക്കാര്‍ ക്വാറന്റൈനും ഉണ്ടോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു

Share this story