ബസ് ചാർജ് കുറച്ച നടപടിക്ക് സ്റ്റേ; കൂടുതൽ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

ബസ് ചാർജ് കുറച്ച നടപടിക്ക് സ്റ്റേ; കൂടുതൽ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് ടിക്കറ്റിന് കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് സ്‌റ്റേ. സ്വകാര്യ ബസുകൾക്കും കെ എസ് ആർ ടി സികൾക്കും അധിക നിരക്ക് ഈടാക്കാം

ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ അധിക നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചു വേണം യാത്രക്കാരെ കൊണ്ടുപോകാനെന്നും കോടതി നിർദേശിച്ചു. നിരക്ക് വർധന സംബന്ധിച്ച പുതിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയോട് ഹൈക്കോടതി നിർദേശിച്ചു

അതേസമയം ബസ് ചാർച് കുറച്ച സർക്കാർ നടപടി റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുക മാത്രമാണുണ്ടായത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഉത്തരവ് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

Share this story