പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിൽ വിവാഹിതരാകുന്നു. ഈ മാസം പതിനഞ്ചിന് വിവാഹം നടക്കുമെന്നാണ് അറിയാനാകുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കും. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കും. ഐടി സംരഭകയും ഉദ്യോഗസ്ഥയുമാണ് വീണ. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃ പദവിക്ക് പിന്നാലെയാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്.

Share this story